എല്ലാ പുസ്തകങ്ങളും വായനക്കാരനെ മാറ്റുന്നില്ല. മഹത്തായ പുസ്തകങ്ങൾ വായിക്കുമ്പോൾ ഒരാളുടെ മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ഉദാഹരണമായി വിക്ടർ യൂഗോയുടെ പാവങ്ങൾ വായിക്കുമ്പോൾ, രാഷ്ട്രപിതാവിന്റെ ആത്മകഥയായ എൻറെ സത്യാന്വേഷണ പരീക്ഷകൾ വായിക്കുമ്പോൾ ഒക്കെത്തന്നെ ഈ മാറ്റം ഉണ്ടാകും.
ഒരാൾ പുസ്തകം വായിക്കുന്നതിനു മുമ്പും അതിനുശേഷം ഒരാളല്ല എന്ന് പൊതുവേ പറയാറുണ്ട്. വളരെ ലഘുവായ, ഉപരിപ്ലവമായ ജീവിതത്തെക്കുറിച്ച് പുതിയ ഒരു ഉൾക്കാഴ്ചയും നൽകാത്ത ചില നോവലുകൾ ഒക്കെ വായിക്കുമ്പോൾ ഈ പറഞ്ഞ ഫലം ഉണ്ടാകണമെന്നില്ല
ജോസഫ് അതിരുങ്കൽ
എഴുത്തുകാരൻ
![]()
