ജിദ്ദ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ജിദ്ദ റീജിയണല്‍ കമ്മിറ്റി മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങൾക്കായി ചിത്രരചനാ മത്സരം നടത്തി .ഇമാം റാസി മദ്രസ വിദ്യാര്‍ത്ഥികള്‍ സമ്മാനത്തിന് അര്‍ഹരായി.
കിഡ്സ് വിഭാഗത്തില്‍ ഇല്‍ഹാന്‍ അഹമ്മദ് നവാസ് ഒന്നാം സ്ഥാനം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ മുസമ്മിലും ജൂനിയര്‍ വിഭാഗത്തില്‍ അയാന ഫാത്തിമ സലാഹുദ്ദീനും ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് അനുമോദനവും അവാര്‍ഡ് ദാനവും നടത്തി
![]()
