റിപ്പോർട്ട് :അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ:ഖത്തറിലെ വനിതാ പ്രവാസികൾക്കായി ത്രൈമാസ സൗജന്യ ഇംഗ്ലീഷ് പഠനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ,സി എം യു ഖറിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.
ഖത്തറിലെ വനിതാ പ്രവാസികൾക്ക് വിശിഷ്യാ ഗാർഹിക തൊഴിലാളികൾ, ക്ലീനിംഗ് കമ്പനികളിലെ തൊഴിലാളികൾ മുതലായവർക്ക് മുൻഗണന നൽകി നടത്തുന്ന മൂന്ന് മാസ പഠന ക്ലാസുകൾ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും.
നിത്യ ജീവിതത്തിൽ ആവശ്യമായ അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് നൽകുന്നത്.
കോഴ്സുകൾ പൂർത്തീകരിച്ച് ടെസ്റ്റ് പാസ്സാകുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
ക്ലാസ് ആരംഭിക്കുന്ന തിയ്യതി, സ്ഥലം എന്നിവയെക്കുറിച്ച് അടുത്തു തന്നെ രജിസ്റ്റർ ചെയ്യുന്നവരെ അറിയിക്കും.
രജിസ്റ്റർ ചെയ്യാനായി ഇതിനോട് ചേർത്തു നൽകിയ QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്.
![]()
