റിയാദ്: ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.
റിയാദിലെ ബത്ഹ ഡി പാലസിൽ നടന്ന സ്വീകരണ പരിപാടിക്ക് ഹസൈനാർ ഹാറൂനി
അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് മിസ്ബാഹിയുടെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ഹാരിസ് ജൗഹരി ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം വടകര, അഹ്മദ് ഇഹ്സാൻ കുട്ടശ്ശേരി, ഷാഹിദ് അഹ്സനി, ഹസ്സൻ സഖാഫി തൃക്കരിപ്പൂർ എന്നിവർ പ്രസംഗിച്ചു.
ഹംസ മുസ്ലിയാർ, പി.കെ. ദാവൂദ് സഅദി, അൻസർ ഹുസൈൻ, നിഹാൽ കുറ്റിച്ചിറ തുടങ്ങിയവർ സംബന്ധിച്ചു.ഇബ്രാഹിം കരീം സ്വാഗതവും അബ്ദുൽ ലത്തീഫ് മാനിപുരം നന്ദിയും പറഞ്ഞു.

![]()
