ദുബായ് :ഇസ്രയേല്‍ – ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര വിമാനത്താവള പ്രതികരണ സംവിധാനം ഏർപ്പെടുത്തി യു എ ഇ. വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിനായി ആണ് ഇതിന് തീരുമാനം അധികൃതർ എടുത്തിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി ഫീല്‍ഡ് ടീമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും വിമാനങ്ങളുടെ ഷെഡ്യൂള്‍ പുന:ക്രമീകരിക്കുന്നതിനുമായി ബന്ധപ്പെട്ട എയര്‍ലൈനുകളുമായി ഈ ഫീല്‍ഡ് ടീമുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും.രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടപ്പാക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യം വെക്കുന്നത്.വിമാനങ്ങൾ വൈകുന്നത് കൊണ്ടോ വഴി തിരിച്ചു വിടുന്നതിനാലോ കുടുങ്ങിപ്പോയ യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകുന്നതായിരിക്കും. വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്ന സമയത്ത് യാത്രക്കാർക്ക് വിവരങ്ങൾ നൽകുകയും താൽക്കാലിക താമസ സൗകര്യം ഉറപ്പാക്കുകയും ചെയ്യും.
![]()
