റിയാദ് : ഈദ് അവധി ആഘോഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന ഉപഭോക്താക്കൾക്കായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളം വമ്പൻ ഓഫറുകളുടെ പെരുമഴ. ഗ്രോസറി, അവശ്യസാധനങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ് അടക്കം എല്ലാ കാറ്റഗറികളിലുമായി മൂന്ന് പ്രത്യേക ഓഫറുകളാണ് ഒരേ സമയം ഒരുക്കിയിരിക്കുന്നത്.
ലുലുവിൽ ഓഫറുകൾ തുടരും; ഇത്തവണ ട്രിപ്പിൾ ഓഫറുകൾ
ജൂൺ 18 മുതൽ ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് അവശ്യ സാധനങ്ങൾ വാങ്ങുന്നവർക്കായി below 30 റിയാലിൻ്റെ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി എല്ലാ കാറ്റഗറികളിലും 30 റിയാലിന് താഴെ മാത്രം വില നൽകി വിവിധ തരം അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ജൂൺ 24വരെയാണ് ഈ ഓഫർ.
ഫാഷൻ, ഫുട് വെയർ, ലേഡീസ് ബാഗ്സ്, ബേബി ആക്സസറീസ്, ഐ വെയർ, ഹൗസ് ഹോൾഡ്, ബ്ലഷ് വിഭാഗങ്ങളിൽ 70 ശതമാനം വരെ ഡിസ്കൗണ്ട് നൽകി സമ്മർ സെയിലും തുടങ്ങിക്കഴിഞ്ഞു ജൂൺ 11നു ആരംഭിച്ച ഈ ഓഫർ ജൂൺ 24 വരെ നീണ്ടു നിൽക്കും
ക്ലബ് ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ഭാഗമായാണ് ലുലുവിൽ മൂന്നാമത്തെ അവിശ്വസനീയ കിക്ക് ഓഫറുകൾ. കിക്ക് ഓഫറുകളിലൂടെ ടിവി, മൊബൈൽ, വീട്ടുപകരണങ്ങള്‍, വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് അവിശ്വസനീയ ഡിസ്കൗണ്ടുകൾ നേടാം. ലുലു ഹെപ്പർമാർക്കറ്റുകളിലെ സമ്മർ സെയിൽ ഡീലുകളും, കിക്ക് ഓഫറുകളും ജൂൺ 12നു തുടങ്ങിയ ഈ ഓഫർ 24ന് അവസാനിയ്ക്കും.
![]()
