റിയാദ്: ആലപ്പുഴ ജില്ലയില്‍ നിന്നു റിയാദില്‍ പ്രവാസികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ചേരുന്നു. ജൂണ്‍ 20 വെളളി ഉച്ചക്ക് 1ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസിലാണ് യോഗം. കെഎംസിസി ആലപ്പുഴ ജില്ല കമ്മറ്റി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രവര്‍ത്തക കണ്‍വന്‍ഷനിൽ ജില്ലയിലെ ലീഗ് അനുഭാവികൾ പങ്കെടുക്കുമെന്നും കെ എം സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു . ആലപ്പുഴയില്‍ നിന്നുളളവരെ ഏകോപിപ്പിച്ചു സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തു സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഷാഫി തുവ്വൂര്‍,സത്താർ താമരത്ത് തുടങ്ങിയ കെഎംസിസി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. റിയാദിലുളള മുസ്ലിം ലീഗ് അനുഭാവികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് 0531284379 നമ്പരില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
![]()
