റിയാദ്: റിയാദിലെ പ്രമുഖ ഫുട്ബോൾ ക്ലബായ സുലൈ എഫ്.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് സൂപ്പർ കപ്പ് ടൂർണമെന്റ് ഈ മാസം ജൂൺ 19, 20, 27 തീയതികളിൽ അൽഖർജ് റോഡിലുള്ള അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 16 ടീങ്ങളാണ് ടൂർണമെന്റിൽ പെങ്കൊള്ളുന്നത്. ജൂൺ 19 വ്യാഴാഴ്ച വൈകിട്ട് 8:30ന് കിക്ക് ഓഫ് ചടങ്ങ് നടക്കും. ഉദ്ഘാടന ദിവസവും മറ്റ് മത്സരദിവസങ്ങളിലും നിരവധി ആരാധകരുടെയും ഫുട്ബോൾ പ്രമുഖരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഫോക്കസ് ലൈൻ എഫ് സി, കനിവ് റിയാദ്, അസീസിയ്യ സോക്കർ, ബ്ലാക്ക് & വൈറ്റ് എഫ് സി, യൂത്ത് ഇന്ത്യ എഫ്.സി, സ്പോർട്ടിങ് എഫ്.സി, പ്രവാസി സോക്കർ സ്പോർട്ടിങ് , നഹ്ദ എഫ്.സി, ലാന്റേൺ എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, റിയൽ കേരള എഫ്.സി, ആസ്റ്റർ സനദ് എഫ്.സി, ബ്ലാസ്റ്റേഴ്സ് വാഴക്കാട്, എഫ്.സി ദാർ അൽ ബൈദ, റെയിൻബോ എഫ്.സി, ഫ്രൈഡേ ഫുട്ബോൾ ക്ലബ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കിയിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും നൽകുന്നതാണ്.
ടൂർണമെന്റിന്റെ ഫിക്സചർ പ്രകാശനം സുലൈ എഫ് സി ടീം മെമ്പർ മാരുടെ സാന്നിധ്യത്തിൽ മുഖ്യ സ്പോൺസർ AQS അഡ്വെർടൈസിങ് പ്രതിനിധി നിർവ്വഹിച്ചു. യോഗത്തിൽ ടൂർണ്ണമെന്റ് ചെയർമാൻ ആയി റഫീഖ് വലിയപറമ്പനെയും ടൂർണ്ണമെന്റ് കൺവീനർ ആയി നഫീർ മൈലപുറത്തെയും തെരഞ്ഞെടുത്തു. സാബിത് കൊടുവള്ളി സ്വാഗതവും അർഷാദ് പൂനൂർ നന്ദിയും പറഞ്ഞു. സൂപ്പർ കപ്പിനോടനുബന്ധിച്ചു കുട്ടികളുടേയും മത്സരങ്ങൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
![]()
