റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ മുർസലാത്ത്,മലാസ് സ്കൂളുകളിലെ പിതൃദിനാഘോഷം ,പിതാക്കന്മാരുടെ സജീവസാനിധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ ജീവിതത്തിൽ അച്ഛന്മാരുടെ പങ്ക്, സ്നേഹം, സമർപ്പണത്തോടുമുള്ള ആദരസൂചകമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ സംഗീത അനുപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളർച്ചയിലും ലക്ഷ്യബോധത്തിലും അച്ഛന്മാരുടെ പങ്കിനെ കുറിച്ച് സംഗീത അനൂപ് സംസാരിച്ചു.
വിദ്യാർത്ഥികൾ അച്ഛന്മാർക്കായി ഒരുക്കിയ നൃത്തങ്ങളും, അച്ഛന്മാരും മക്കളും ചേർന്നൊരുക്കിയ മനോഹരമായ റാംപ് വാക്കും,പാട്ടുകളും, പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായി.ബന്ധങ്ങളുടെ ഊഷ്മളത ഉണർത്തുന്ന ഗെയിമുകളും ചടങ്ങിന്റെ ഭാഗമായിരുന്നു.
“ബെസ്റ്റ് ഡാഡ് എവർ ” എന്ന് പ്രമേയത്തിൽ കുട്ടികൾ ഒരുക്കിയ ട്രോഫികൾ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി പിതാക്കന്മാർക്ക് സമ്മാനിച്ചു. സ്കൂൾഭാരവാഹികളും അധ്യാപകരും ചേർന്ന് എല്ലാ അച്ഛന്മാർക്കും സ്നേഹസമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് വിദ്യ വിനോദ് നന്ദിപ്രസംഗം അവതരിപ്പിച്ചു.
![]()
