റിയാദ്: അഹമ്മദാബാദില്‍ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 787 വിമാന ദുരന്തത്തില്‍ നടുക്കവും യാത്രക്കാരുടെ വേര്‍പാടില്‍ ദുഃഖവും രേഖപ്പെടുത്തി കേളി കലാസാംസ്കാരിക വേദി. രാജ്യം അടുത്ത കാലത്ത് ദര്‍ശിച്ച ഏറ്റവും വലിയ അപകടം പ്രവാസലോകത്തെയും ദുഃഖത്തിലാഴ്ത്തിയതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍ പതിച്ച വിമാനത്തിലെ ഒരാള്‍ ഒഴികെ യാത്രികരല്ലാം കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്ത് കൊണ്ട് വരണം. പ്രവാസികളുടെ യാത്രാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേളി ആവശ്യപ്പെട്ടു.
![]()
