ദമ്മാം: ഖത്തീഫ് ക്ലാസിക്ക് ക്യാബ് ( ക്യൂ.സി.സി) ദമ്മാം ലുലുമാളുമായി സഹകരിച്ച് കൊണ്ട് കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായ് സംഘടിപ്പിച്ച *Qcc ഈദ് ഫെസ്റ്റ് 2025* അക്ഷരാത്ഥത്തിൽ ആസ്വാദകർക്ക് സംഗീതത്തിൻ്റെ മാസ്മരിക അനുഭൂതിയാണ് നൽകിയത്.
ഐഡിയ സ്റ്റാർ സിംഗർ – സരിഗമ
റിയാലിറ്റി ഷോകളിലൂടെയും, സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികളിലൂടെയും ശ്രദ്ധേയരായ ലക്ഷ്മി ജയനും, അക്ബർ ഖാനും ചേർന്ന് നയിച്ച ഈദ് ഫെസ്റ്റ് നിരവധി കലാപരിപാടികളാല്‍ ദൃശ്യ വിസ്മയം തീർത്തു. കാസർകോഡ് മൊഞ്ചത്തിസ് ഒപ്പന , നാട്ട്യാഞ്ജലി നൃത്തവിദ്യാലയം, കൃതിമുഖ സ്കൂൾ ഓഫ് ഡാൻസ്,
ഈജിപ്ഷ്യൻ കലാകാരൻ അഹമ്മദ് അൽ യാഫി അവതരിപ്പിച്ച
തനൂറ ഡാൻസ് എന്നിവ കാണികൾക്ക് കൺകുളിർമയേകി.പ്രവിശ്യയിലെ ഗായകരായ റഊഫ് ചാവക്കാട്, സിദ്ദിഖ് കായംകുളം എന്നിവര്‍ സംഗീത വിരുന്നിന്റെ. ഭാഗമായി മലയാളികൾക്ക് പുറമേ മറ്റു ദേശക്കാരും പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. അടുത്ത കാലത്ത് ജന പങ്കാളിത്തം കൊണ്ട് കിഴക്കൻ പ്രവിശ്യ കണ്ട ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി ഈദ് ഫെസ്റ്റ് മാറിയെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
സംഘാടക സമിതി ചെയർ പേഴ്സൺ ഹുസ്ന ആസിഫ്,ജനറൽ കൺവീനർ: ഷനീബ് അബൂബക്കർ, രക്ഷാധികാരികൾ : ആസിഫ് താനൂർ, മാത്തുക്കുട്ടി പള്ളിപ്പാട് ,ഇവന്റ് അഡ്വൈസർമാര്‍ : ഷാജി മതിലകം, താജു അയ്യാരിൽ. കൺവീനർമാരായ : ഹസ്സൻ കൊട്ടിലിൽ, താഹിർ വല്ലപ്പുഴ, മുഹമ്മദ് നൂഹ്, തംഷീര്‍ മൊയ്ദു (ക്യു.സി.സി. പ്രസിഡന്റ്) ,സജാദ് ഷഹീർ (സെക്രട്ടറി), ഷാഹുൽ ഹമീദ് (ട്രഷറർ), മുനീർ മണ്റോത്ത് ,ഷെരീഫ്, ഹാരിസ്, ഹനീഫ് എന്നിവർ
നേതൃത്വം നൽകി.
സ്പോൺസർ മാർക്കുള്ള
ഉപഹാരം പ്രവിശ്യയിലെ കലാ സാംസ്കാരിക രാഷ്ട്രീയ -മാധ്യമ മേഖലയില വ്യക്തികളായ ബിജു കല്ലുമല , പ്രദീപ് കൊട്ടിയം, സാജിദ് ആറാട്ടുപ്പുഴ, മഞ്ജു മണിക്കുട്ടൻ, മാലിക് മക്ബൂൽ
എന്നിവർ ചേർന്ന് നൽകി. നിധിൻ കണ്ട ബേയത്ത്, നൂറ നിറാഷ് എന്നിവർ അവതാരകരായിരുന്നു
![]()
