റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് ബലി പെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുനീബ് പാഴൂർ, ഹസ്സൻ അർഷാദ്, അഡ്വ അബ്ദുൾ ജലീൽ, ഇബ്രാഹിം സുബ്ഹാൻ, ലത്തീഫ് ഓമശേരി, ലത്തീഫ് തെച്ചി എന്നിവർ ഈദ് സന്ദേശം നൽകി.ത്യാഗസ്മരണകളോടെയാണ് ഏവരും ഈ ദിനം ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മയിലിനെ അല്ലാഹുവിന്റെ കൽപന മാനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികൾ കണക്കാക്കുന്നതെന്നും ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ബലി പെരുന്നാൾ എന്ന് പേരു വന്നതെന്നും കരുതപ്പെടുന്നു എന്ന് ഈദ് സന്ദേശത്തിൽ ഓർമപ്പെടുത്തി. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അധ്യക്ഷത വഹിച്ച ചടങ്ങിൽ റംഷി ഓമശ്ശേരി , ഷാജു മുക്കം,ഫാസിൽ വെങ്ങാട്ട്,അനിൽ മാവൂർ, ഷഫീക്, സുഹാസ് ചെപ്പാളി എന്നിവർ ഗാനങ്ങൾ ആലപിച്ചു
പെരുന്നാൾ സമ്മാനങ്ങളും കുട്ടികൾക്കുള്ള ഈദിയയും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിക്ക് സി ടി സഫറുള്ള , ഷമീം മുക്കം, റഷീദ് ദയ, റഷീദ് പുനൂർ അലി അക്ബർ, ഹാരിസ് വാവാട്, അബ്ദുൽ നിസാർ, നേതൃത്വം നൽകി, ഫൈസൽ പൂനൂർ ചടങ്ങിന് നന്ദി പറഞ്ഞു.
![]()
