ബുറൈദ : ഒഐസിസി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഷാഹൂൽ ഹമീദ് എടവണ്ണക്ക് യാത്രയപ്പ് നൽകി . പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു . ജീവകാരുണ്യ പ്രവർത്തകനും മുഖ്യ രക്ഷാധികാരിയുമായ സക്കീർ പത്തറ ഉപഹാരം നൽകി സംസാരിച്ചു. ഒഐസിസി ഫൈസിയ ഏരിയ കമ്മിറ്റി പ്രസിഡണ്ട് സല്ലൂബ് വേങ്ങര , അമീസ് സ്വലാഹി, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി പി എം അശ്റഫ കോഴിക്കോട് സ്വാഗതവും റഹീം കണ്ണൂർ നന്ദിയും പറഞ്ഞു.
![]()
