കോട്ടയം :ലോക പരിസ്ഥിതി ദിനം ഈരാറ്റുപേട്ട പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.”Putting an End to Plastic Pollution” എന്ന തായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൻ്റെ മുദ്രാവാക്യം.രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിക്കുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും ബോധവത്കരണ പ്രഭാഷണങ്ങൾ നടന്നു.ഇതോടനുബന്ധിച്ച്
ക്വിസ്സ് മത്സരം, പോസ്റ്റർ പ്രദർശനം,ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് കുട്ടികൾ വൃക്ഷ തൈകൾ നട്ടു.
പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്,സി.ടി മഹേഷ്, കെ.പി ഷെഫീഖ്, റോഷ്നി,സിജോ തോമസ്, സിയാദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
![]()
