തൃശൂർ :വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസിന്റെയും തൃശ്ശൂർ ജില്ല ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണം വിതരണം നടത്തി. എൻ. എസ്. യൂ. പി. സ്കൂൾ ചെറുർ തൃശ്ശൂർ പ്രവേശോനോത്സവത്തോടനുബന്ധിച്ച് നടത്തിയ വിതരണം വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് ആക്റ്റിങ് ജനറൽ സെക്രെട്ടറി ചന്ദ്രപ്രകാശ് ഇടമന ഉത്ഘാടനം ചെയ്തു.ഡബ്ലിയു എം സി തൃശ്ശൂർ ചാപ്റ്റർ പ്രസിഡന്റ് ദിലീപ് തയ്ക്കട്ടിലിൽ അധ്യക്ഷ വഹിച്ചു.
ഗ്ലോബൽ ഫോറം ചെയർമാൻ സുജിത് ശ്രീനിവാസൻ, രാജഗോപാൽ സി. കെ, അഡ്വ. ശ്രീകുമാർ പ്ലാക്കട്ട്, ജ്യോജി ചാക്കോ, എന്നിവർ ആശംസ പ്രസംഗം നടത്തി.പ്രധാന അധ്യാപിക പ്രസന്ന ടി. കെ സ്വാഗതവും ടീച്ചർ പത്മലത സി. നന്ദിയും പറഞ്ഞു.
![]()
