റിയാദ് :റിയാദ് വേങ്ങര പഞ്ചായത്ത് കെഎംസിസി സമ്മേളനം ‘വേങ്ങരോത്സവ് 2025’ എക്സിറ്റ് 18 സആദ ഇസ്തിറാഹായിൽ നടന്നു.
പ്രവർത്തക സംഗമം, ഫാമിലി മീറ്റ്, കുട്ടികൾക്കുള്ള മത്സരം സംഘടിപ്പിച്ചു. കണ്ണൂരിശൽ മുട്ടിപ്പാട്ട് സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ട് കലാസ്വാദകർക്ക് കൂടുതൽ ആവേശം പകർന്നു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സ്വതം സമന്വയം അതിജീവനം പ്രമേയത്തിൽ നടക്കുന്ന ‘റൂട്ട് 106‘ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് പ്രവർത്തക സംഗമം നടന്നത്.
പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് സുബൈർ കുറ്റൂർ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങര,മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കടമ്പോട്ട് ഷൗക്കതത്ത് എന്നിവർക്കുള്ള പഞ്ചായത്ത് കെഎംസിസിയുടെ സ്നേഹാദരം നിയോജകമണ്ഡലം ചെയർമാൻ അഷ്റഫ് ടി ടി, ജില്ലാ കെഎംസിസി സ്പോർട്സ് കോഓർഡിനേറ്റർ നൗഷാദ് ചക്കാല എന്നിവർ യഥാക്രമം കൈമാറി.
മണ്ഡലം പ്രസിഡന്റ് നജുമുദ്ധീൻ അരീക്കൻ ഉൽഘാടനം ചെയ്തു.റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
മുഹമ്മദ് വേങ്ങര,ഷൗക്കത്ത് കടമ്പോട്ട് സ്നേഹാദരത്തിന് മറുപടി പ്രസംഗം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് ,മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ ,നൗഷാദ് ചാക്കീരി, മണ്ഡലം ട്രഷറർ സഫീർ ആട്ടീരി, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷബീറലി ജാസ്, നിയോജക മണ്ഡലം , പഞ്ചായത്ത് ഭാരവാഹികൾ പ്രസംഗിച്ചു.
പരിപാടിക്ക് വി കെ ബഷീർ, യു കെ ഹസീബ്, സൈദലവി അരീക്കൻ, ഇക്ബാൽ വലിയോറ, നവാസ് മണ്ടോട്ടിൽ, നിഷാദ് ചക്കാല, റാഫി പന്താര, ഷുക്കൂർ ഏറിയാടൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി മുഷ്താഖ് സ്വാഗതവും ട്രഷറർ ഇ കെ ഷക്കീർ നന്ദിയും പറഞ്ഞു.യാസിർ അരീക്കൻ ഖിറാഅത് നടത്തി.
![]()
