അബുദാബി: നാട്ടിൽ പോകാനിരുന്ന മലയാളി അബുദാബിയില്‍ നിര്യാതനായി. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകൻ അബ്ദുസമദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അബുദാബി ഖസർ അൽബഹർ പാലസ് ജീവനക്കാരനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മാതാവ്: നഫീസ പടിഞ്ഞാറ
പ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. *
![]()
