ഹഫർ അൽ ബത്തീൻ : ഹഫർ അൽ ബത്തിനിൽ ആത്മഹത്യ ചെയ്ത കർണ്ണാടക സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു.
സനയ്യയിൽ ആത്മഹത്യ ചെയ്ത കർണ്ണാടക സ്വദേശി ദത്തത്രേയയുടെ(32 വയസ്സ്) മൃതദേഹമാണ് ഓ ഐ സി സി ഹഫർഅൽ ബത്തീൻ കമ്മിറ്റി നാട്ടിലെത്തിച്ചത്.
ഇന്ത്യൻ എംബസ്സി അധികൃതരോട് കാര്യങ്ങൾ ധരിപ്പിച്ച് സഹായ അഭ്യർത്ഥന നൽകിയതിനെ തുടർന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം എംമ്പാമിംഗ് നടത്തുവാനുള്ള തുകയും വിമാന ചിലവും പൂർണ്ണമായും ഇന്ത്യൻ എംബസി വഹിക്കുകയായിരുന്നു.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി (29/05/2025)രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു
![]()
