ബുറൈദ : ഒ ഐ സി സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി റഹ്മാൻ മുനമ്പത്തിന് സ്വീകരണം നൽകി.
പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ശക്തിയേകേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒ ഐ സി സിയെ പോലയുള്ള ശക്തമായ സംഘടനയ്ക്ക് പ്രവാസികൾ എന്ന നിലക്ക് പ്രവാസികൾക്ക് ഇടയിലും നാട്ടിലും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും ഇന്ത്യയിൽ മതേതരത്വത്തിനും, ജനാധിപത്യത്തിനും അനീതിക്കും, അക്രമത്തിനും , അഴിമതിക്കുമെതിരെ ശബ്ദമയുർത്തുന്ന ഒരേ ഒരു പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കേന്ദ്രത്തിലായാലും കേരളത്തിലായാലും അധികാരത്തിൽ വരേണ്ടതുണ്ടെന്നും അതിനു വേണ്ടി പ്രവാസി സമൂഹത്തിന് ഒരുപാട് ചെയ്യാനുണ്ടെന്നും നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പറഞ്ഞു.
മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, അമീസ് സ്വലാഹി, കലാ കയിക കൺവീനർ സുധീർ കായംകുളം,വൈസ് പ്രസിഡന്റ് മുജീബ് ഒതായി, ലത്തീഫ് മംഗലാപുരം, സക്കീർ കുറ്റിപ്പുറം,ഫൈസിയ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് സലൂബ് വേങ്ങര , അനിൽ ഹരിപ്പാട് തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുപനന്തപൂരം നന്ദിയും പറഞ്ഞു.
![]()
