റിയാദ്: കരിയര്‍ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചചെയ്യാന്‍ ‘എഡുഫെയര്-25’ സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ഘടകം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 31ന് മലസിലെ അല്‍ യാസ്മിന് ഇന്ത്യന്‍ സ്കൂളില്‍ രാവിലെ 8:30 മുതല്‍ ഒന്നു വരെ നടക്കുന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.
വിവിധ തൊഴില്‍ മേഖലകളിലെ വിദഗ്ധരും കരിയര്‍ ഗൈഡുകള്‍ നയിക്കുന്ന സെഷനുകള്‍ നടക്കും. കൊമേഴ്സ്, ഫിനാന്‍സ്, ബിസിനസ്, മാനേജ്മെന്റ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍ സാധ്യതകളും മാര്‍ഗനിര്‍ദേശങ്ങളും എഡുഫെയറില് അവതരിപ്പിക്കും.
പത്താം ക്ലാസിനു ശേഷമുള്ള പഠന ഗ്രൂപ്പുകളുടെ തെരഞ്ഞെടുപ്പ്, അഭിരുചി പരീക്ഷകളുടെ പ്രാധാന്യം, എഞ്ചിനിയറിംഗിനും മെഡിസിനും പുറമേയുള്ള പുതിയ പഠന വിഭാഗങ്ങള്‍, അതുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകള്‍ എന്നിവ വിശദീകരിക്കും.
![]()
