ദുബായ്: അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം യൂണിക്ക് ഫ്രണ്ട്സ് ഓഫ് കേരള 2025 ൽ ഏര്‍പ്പെടുത്തുന്ന 9-മത് അസ്മോ പുരസ്കാരത്തിനായുള്ള കഥ, കവിത എന്നി വിഭാഗങ്ങളിൽ നിന്നുള്ള രചനകൾ ക്ഷണിച്ചു.യുഎയിൽ നിന്നുള്ള എഴുത്തുകാരിൽനിന്ന് മാത്രമാണ് രചനകൾ സ്വീകരിക്കുക.
പ്രസിദ്ധീകരിക്കാത്ത മൗലീകമായ രചനകളാണ് പുരസ്കാരത്തിന് അയക്കേണ്ടത്. മികച്ച ഒരു കഥയും ഒരു കവിതയുമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കുക. ഒരാളിൽ നിന്നും ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സ്വീകരിക്കുന്നതല്ല
രചനകൾ ജൂലൈ 31 ന് മുൻപ് [email protected] ലേക്ക് ഇമെയിൽ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് രമേഷ്- 055 627 5123,റാസിഖ് -058 6325253 എന്നിവരെ ബന്ധപ്പെടാം.
![]()
