റിയാദ് : പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കതിരെയുള്ള കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച “ലഹരിക്ക് റെഡ് കാർഡ്” ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ ഓ ഐ സി സി മഞ്ചേരി എഫ് സി ക്ക് കിരീടം കിരീടം സ്വന്തമാക്കി. പി യു കെ കെ എ എഫ് സി രണ്ടാംസ്ഥാനവും ഗാലപ്പ് ഷിപ്പിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുതിർന്ന അംഗമായ ഹംസ, വൈസ് ചെയർമാൻ അബുബക്കർ എന്നിവർ കിക്ക് ഓഫ് ചെയ്ത് ഷൂട്ട് ഔട്ട് ഉത്ഘടനം ചെയ്തു.
സാംസ്കാരിക യോഗം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്റഫ് അപ്പക്കാട്ടിൽ, ഷഫീഖ് പാറയിൽ, ശിഹാബ് കോട്ടുകാട്, സുരേന്ദ്രൻ ( എൻ ആർ കെ ), രഘുനാഥ് പറശനിക്കടവ് ( ഒ ഐ സി സി ), അലി ആലുവ ( റിയാദ് ടാക്കീസ് ), സുബാഷ് ( എടപ്പ ), സലാം പെരുമ്പാവൂർ (WMF) വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
![]()
