റിയാദ് : റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്ക സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.ഫെഡറേഷന് ഓഫ് റീജിയണല്‍ അസോസിയേഷന്-ഫോർക്കയുടെ നാലാമത്തെ ഫുഡ് ഫെസ്റ്റ് ആണ് അല്‍ മദിന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ന് മെയ് 23 ന് നടക്കുന്നത് .അംഗ സംഘടനകളുടെ സൗഹൃദ മത്സരങ്ങൾക്ക് സാക്ഷിയാവാൻ പ്രവാസി സമൂഹത്തിന്റെ സജീവ സാന്നിധ്യമുണ്ടാവുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
അംഗ സംഘടനകള്‍ മാറ്റുരക്കുന്ന ഫുഡ് ഫെസ്റ്റ് മത്സരത്തില്‍ നിബന്ധനകൾ പരിഗണിച്ച് ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തിന് അർഹരാകുന്ന സംഘടനക്ക് യഥാക്രമം ഒരു പവൻ സ്വർണ്ണം, അര പവൻ സ്വർണ്ണം, 1001 റിയാൽ എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ സംഘടനകൾക്കും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
34 അംഗ സംഘടനകളിൽ നിന്ന് തെരഞ്ഞെടുത്ത 18 പ്രാദേശിക സംഘടനകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ ടീമിനും ഒരു ടേബിൾ നൽകും. അവർക്ക് അവരുടെ ഭക്ഷണ സാധനങ്ങൾ പ്രദർശിപ്പിക്കാം.,4 പേർ അടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിർണ്ണയിക്കുന്നത്. പ്രധാനമായും 4 ഘടകങ്ങളാണ് വിധി നിർണയത്തിന് പരിഗണിക്കുക. രുചി, അലങ്കാരം, നിർമ്മാണ രീതി വിവരണം,വൈവിധ്യം എന്നീ ഘടകങ്ങള്‍ കണക്കാക്കിയാണ് വിധി നിര്‍ണ്ണയം നടക്കുക. അഞ്ചു മാർക്ക് പരമാവധി നിശ്ചയിച്ച ഈ നാല് ഘടകങ്ങൾക്കും കൂടി 20 മാർക്കാണ് പരിഗണിക്കുക. ഈ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കും. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സാംസ്കാരിക ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

ഇന്നത്തെ പോലെ പാചകക്കുറിപ്പുകളും കുക്കറി ഷോകളും ഒന്നും ഇല്ലാതിരുന്ന കാലത്ത് നിഷധ രാജ്യത്തെ രാജാവായ വീരസേനന്റെ പുത്രനും ധർമിഷ്ഠനും അതുല്യ പ്രതിഭാധനനുമായ നളൻ എഴുതിയതായി കരുതപ്പെടുന്ന ഗ്രന്ഥമാണ് ”പാകദർപ്പണ’ യിൽ നിന്ന് പോലും രൂചിക്കൂട്ടുകൾ റഫർ ചെയ്തു മത്സരത്തിലേക്ക് എത്തുന്നവരുണ്ടാണെന്നാണ് അറിഞ്ഞത്.നളപാചകത്തെ വെല്ലുന്ന രുചി ആസ്വദിക്കുവാൻ, നാടനും വിദേശിയും പ്രാദേശികവുമായ രുചി ആസ്വദിക്കാൻ റിയാദ് മലയാളി സമൂഹം കാത്തിരിക്കുന്നു
![]()
