തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടാൻ തിരുവനന്തപുരം നഗരസഭ നോട്ടീസ് നൽകി.ഒരാഴ്ചക്കകം ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10 നാണ് നഗരസഭ കത്ത് നൽകിയത്.ഓഫീസ് നിൽക്കുന്ന കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.
![]()
