റിയാദ് : സൈബർസ്ക്വയർ ഡിജിറ്റൽ ഫെസ്റ്റ് അഞ്ചാം പതിപ്പിൽ മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥി ഭാരത് രാമമൂർത്തി വെബ്സൈറ്റ് വികസനത്തിൽ രണ്ടാം സമ്മാനം നേടി. ഫെസ്റ്റിൽ പ്രദർശിപ്പിച്ച ക്രോസ്-ബോർഡർ ഭാരത് എന്ന പ്രതിഭയുടെ കഴിവിനെ വെളിവാക്കി .ദുബായ് സർവകലാശാലയിലാണ് പരിപാടി അരങ്ങേറിയത് .
യു.എ .ഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിഭാധനരായ യുവ സാങ്കേതിക പ്രേമികളുടെ സംഗമവും ഡിജിറ്റൽ മേഖലയിലെ നവീകരണത്തിനും സർഗ്ഗാത്മകതക്കും ഡിജിറ്റൽ ഫെസ്റ്റ് വേദിയായി.
കോഡിംഗ്, റോബോട്ടിക്സ്, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും രാജ്യങ്ങൾക്കിടയിലുള്ള സഹകരണവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി മാറി സൈബർസ്ക്വയർ ഡിജിറ്റൽ ഫെസ്റ്റ്.
![]()
