ന്യൂഡൽഹി : പി ഡി പി ചെയർമാൻ അബ്ദുൽ നാസ്സർ മഅദനിക്ക് കേരളത്തിലെക്ക് മടങ്ങാൻ സുപ്രിം കോടതി അനുവാദം നൽകി.
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് ഈ ഇളവ്. ഈ വ്യവസ്ഥ പ്രകാരം സ്ഥിരമായി കേരളത്തിൽ താമസിക്കാനാണ് അനുവാദം ലഭിച്ചത്. 15 ദിവസത്തിൽ ഒരിക്കൽ അടുത്തുള്ള പോലിസ് സ്റ്റേഷനിൽ ഹാജരാകണം എന്ന നിബന്ധനയോടെയാണ് ജാമ്യ ഇളവ്.
വര്ഷങ്ങളായി കർണാടകയിൽ കഴിയുന്ന മഅദനി കഴിഞ്ഞ ആഴ്ച കേരളത്തിൽ വന്നു മടങ്ങിയിരുന്നു. രോഗശയ്യയിൽ കഴിയുന്ന പിതാവിനെ കാണാൻ പ്രേത്യേക അനുമതിയിൽ മഅദനി കേരളത്തിൽ എത്തിയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
![]()
