തിരുവനന്തപുരം∙ ഞാണ്ടൂർക്കോണത്ത് അംബേദ്കർ കോളനിയിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്കു വെട്ടേറ്റു.
ഇവിടെ താമസിക്കുന്ന രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണു വെട്ടേറ്റത്.
രാഹുലിനു കഴുത്തിലും കൈയിലും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30നാണു സംഭവം നടന്നത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
![]()
