മസ്ക്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ,ഒമാൻ ഇന്ത്യൻ എംബസ്സിയുമായും അൽ ബാജ് ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് പുസ്തോകോത്സവം “ബുക്ക് ഫെസ്റ്റ് 25″ന് ഇന്ന് തിരി തെളിയും.ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് പുസ്തകോത്സവം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.
12 ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഫെസ്റ്റ് മസ്കത്ത് ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് നടക്കുന്നത്.മേയ് 14 മുതൽ 17വരെ മേള നീണ്ടു നിൽക്കും.രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശന സമയം.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായാണ് ഇത്തവണ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
![]()
