മനാമ: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തൃശൂർ പോന്നോർ സ്വദേശി പ്രദീപ് (41) ആണ് ബഹ്റൈനിൽ മരിച്ചത് . ബുദൈയയിലെ താമസസ്ഥലത്തുവെച്ച് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അൽ മൊയീദ് കമ്പനിയിലെ തൊഴിലാളിയാണ്. ദീര്‍ഘകാലമായി ബഹ്റൈനിൽ കഴിയുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും നാട്ടിലാണുള്ളത്.
![]()
