കായംകുളം: സാങ്കേതിക വിദ്യ ഏറെ വളർന്നെങ്കിലും മാധ്യമ പ്രവർത്തനത്തിൻറെ സുരക്ഷിതത്വം നഷ്ടമായ കാലമാണിതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണറും മീഡിയ അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ.എ.എ. ഹക്കീം പറഞ്ഞു. കേരള ജേണലിസ്റ്റ് യൂണിയൻ (കെ.ജെ.യു ) സംഘടിപ്പിച്ച സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക സംവിധാനങ്ങൾ വികസിച്ചെങ്കിലും പലപ്പോഴും വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും അദ്ധേഹം പറഞ്ഞു. ഐ.ജെ.യു ദേശീയ സമിതി അംഗം വാഹിദ് കറ്റാനം അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സജീർ കുന്നുകണ്ടം , താജുദീൻ ഇല്ലിക്കുളം, സതീശ് കുമാർ, ശ്രീനിവാസ്,
വാഹിദ് കൂട്ടേത്ത്, ഷെമീം തോപ്പിൽ, , ബി.എം ഇർഷാദ്, രജിത്ത് ജെ. കുറുപ്പ്, അജീർ യൂനുസ് ,ദീപക് രാജ്, സാജൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ദേശീയ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട വാഹിദ് കറ്റാനത്തിന് മേഖല കമ്മിറ്റിയുടെ ഉപഹാരം എ.എ. ഹക്കീം കൈമാറി. മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ്, ഷമീം തേപ്പിൽ, സതീശ് കുമാർ, താജുദീൻ ഇല്ലിക്കുളം, വാഹിദ് കൂട്ടേത്ത് , സാജൻ എന്നിവരെയും ആദരിച്ചു
![]()
