കൊല്ലം:തിരുവനന്തപുരം എസ എ ടി യിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കൊല്ലം വിളക്കൊടി കുന്നിക്കോട് നിയ ഫൈസൽ ആണ് മരിച്ചത്. പ്രോട്ടോക്കോൾ പാലിച്ച് പൊതുദർശനത്തിന് പോലും വെക്കാതെയാണ് ഖബറടക്കിയത്. പുനലൂര്‍ പേപ്പര്‍മില്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഇന്ന് രാവിലെ 8നായിരുന്നു ഖബറടക്കം. കുഞ്ഞുമായി അടുത്ത് ഇടപഴകിയ മാതാവ് ഹബീറയെ ക്വറന്റീനിലേക്ക് മാറ്റി.
ഏപ്രിൽ 8ന് വീട്ടുമുറ്റത്ത് വച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ആദ്യത്തെ മൂന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഞരമ്പിലെ മുറിവിലൂടെ തലച്ചോറിലേക്ക് പേവിഷം പ്രവഹിച്ചുവെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് വാക്സിൻ ഫലിക്കാതിരിക്കാനുള്ള കാരണമെന്നാണ് സൂചന. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു.
![]()
