ജിദ്ദ: അക്ഷരവെളിച്ചം കൊണ്ട് ജീവിതം ക്രിയാത്മകമാക്കിയ പത്മശ്രീ കെ.വി റാബിയയ്ക്ക് ജിദ്ദ കേരള പൗരാവലിയുടെ അനുശോചനം.എഴുത്തിൻ്റെയും വായനയുടേയും ചിന്തയുടേയും ലോകത്തേക്ക് നിരക്ഷരരായവരെ തൻ്റെ സാക്ഷരതാ ദൗത്യത്തിലൂടെ ഉയർത്തിയ മഹദ് വ്യക്തിത്വമാണ് പത്മശ്രീ കെ.വി. റാബിയയെന്ന് ജിദ്ദ കേരള പൗരാവലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തൻ്റെ ശാരീരിക വെല്ലുവിളികളെപ്പോലും അവഗണിച്ച് ഏറ്റവും മഹനീയമായ സാക്ഷരതാ ദൗത്യം നിർവ്വഹിച്ച് കാലവും ദേശവും അടയാളപ്പെടുത്തിയാണ് പത്മശ്രീ കെ.വി. റാബിയ അനശ്വരയായതെന്നും പൗരാവലിയുടെ അനുശോചനസന്ദേശത്തിൽ രേഖപ്പെടുത്തി
![]()
