തിരുവനന്തപുരം : ബി ജെ പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയിൽ സദസിൽ ഇരിക്കുകയും ബി ജെ പി പ്രവർത്തകർക്ക് മുദ്രാവാഖ്യം വിളിച്ചു കൊടുത്തതിനെ വിമർശിച്ചു കൊണ്ട് മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.
‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന തലക്കെട്ടോടെയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വേദിയിൽ ഇടം പിടിച്ചിരുന്നു.ബി ജെ പി പ്രെസിടെന്റിന്റെ വേദിയിലെ സാനിധ്യത്തിൽ ഉള്ള തന്റെ പ്രതിഷേധം സദസ്സിൽ ഇരുന്നു തന്നെ മന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചു.
![]()
