കുവൈറ്റ് സിറ്റി :കുവൈത്തിൽ ആദ്യമായി അറുപതോളം അക്കാദമി, സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഹലാ ഇവൻസും സ്പോർട്ടി ഏഷ്യ കുവൈത്ത് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സോക്കർ കാർണിവലിന് ഇന്ന് വൈകിട്ട് 4 മണിക്ക് തുടക്കമാവുമെന്ന് സംഘാടകർ അറിയിച്ചു.
ആദ്യദിനം വെള്ളിയാഴ്ച നാല് മണി മുതൽ 10 മണി വരെ ദസ്മാനിൽ ഉള്ള ഈസാ ഹുസൈൻ അൽ യൂസഫി ഗ്രൗണ്ടിലാണ് അണ്ടർ 8 /10 /12 കാറ്റഗറിയിലുള്ള മത്സരങ്ങൾ നടക്കുന്നത്. അണ്ടർ 14/16 കാറ്റഗറിയിലുള്ള മത്സരങ്ങൾ ശനിയാഴ്ച 4 മണി മുതൽ 10 മണി വരെ നുസ്ഹയിലുള്ള പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ അരങ്ങേറും അറബ്, യൂറോപ്യൻ, ഇന്ത്യൻ അക്കാദമികൾ, സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 100ലേറെ മത്സരങ്ങൾ നടക്കും.
![]()
