ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമത് പതിപ്പ് മേയ് എട്ടിന് ആരംഭിക്കും. ഖത്തർ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 17 വരെ നീണ്ടുനിൽക്കുന്ന ഖത്തറിന്റെ പുസ്തകോത്സവത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററാണ് (ഡി.ഇ.സി.സി) വേദി. 43 രാജ്യങ്ങളിൽ നിന്നായി 552 പ്രസാധകർ പുസ്തകങ്ങളുമായി മേളയിൽ പങ്കുചേരും. ഇത്തവണ പലസ്തീനാണ് അതിഥി രാജ്യമായി പങ്കെടുക്കുന്നത്. പലസ്തീനിൽ നിന്ന് 11 പ്രസാധകർ ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും.
![]()
