കോഴിക്കോട് :ലഹരിക്കെതിരെ സന്ദേശമുയർത്തി വേൾഡ് മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റ് കൗൺസിലും സൂഫിയാനയും ചേർന്നു കോഴിക്കോട് ഡബ്ലിയു എം എഫ് ന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി എം ഐ. യു. പി സ്കൂളിൽ ഒരുക്കിയ സംഗീത നിശ ഏറെ ശ്രദ്ധേയമായി. കോഴിക്കോട് ശാന്തി നികേതൻ ഡയറക്ടർ ഷാജു ഉദ്ഘാടനം ചെയ്തു. നാസർ തയ്യുള്ളതിൽ സ്വാഗതം പറഞ്ഞു .അബ്ദുള്ള സൽമാൻ അധ്യക്ഷം വഹിച്ചു.ഡബ്ലിയു എം എഫ് ഗ്ലോബൽ ജോയിന്റ് ട്രഷറർ വി എം സിദ്ധിക്ക് മുഖ്യാതിഥി ആയി. അഹ്മദ് മൂന്നാം കൈ സൂഫിസത്തെ കുറിച്ച് ലഘു പ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് റഫീഖ് മരക്കാർ ആശംസകൾ അർപ്പിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ ട്രഷറർ കബീർ റഹ്മാൻ, കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് സലാം കുന്നോത്ത്, കേരള സ്റ്റേറ്റ് കൗൺസിൽ ചാരിറ്റി കോഡിനേറ്റർ നോബി കെ. പി, കേരള സ്റ്റേറ്റ് കൗൺസിൽ എഡ്യൂക്കേഷൻ ഫോറം കോഡിനേറ്റർ ഉണ്ണി കൃഷ്ണൻ, ഏഷ്യൻ റീജിയൻ അഗ്രികൾ ച്ചർ പ്രോഗ്രാം കോഡിനേറ്റർ അനു ലിബ, ഇന്ത്യൻ നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ റിസാനത് സലിം, കോഴിക്കോട് ജില്ല ട്രഷറർ ഖാദർ, ഓർമ്മ റഫീഖ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഹാഫിസ് പൊന്നേരി നന്ദി അറിയിച്ചു.
![]()
