മദീന: ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം പ്രവാച നഗരിയായ മദീനയിൽ എത്തി.ഹൈദരാബാദിൽ നിന്നുള്ള 262 പേരടങ്ങുന്നവരാണ് സൗദിയ വിമാനത്തിൽ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയത്.പൂച്ചെണ്ടും ഈത്ത പഴവും മറ്റു ഉപഹാരങ്ങളും നൽകിയുള്ള ഊഷ്മള സ്വീകരണമാണ് ഇന്ത്യയിൽ നിന്നെത്തിയവർക്ക് ലഭിച്ചത്.ഹജ്ജ് , ഉംറ മന്ത്രാലയ ആക്ടിങ് അണ്ടർ സെക്രെട്ടറി ഡോ.അബ്ദുൽ അസീസ് വസാൻ,സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.സുഹൈൽ ഇജാസ് ഖാൻ,എമ്ബസിയുടെയും വിവിധ മന്ത്രാലയങ്ങളുടെയും ഉദ്യോഗസ്ഥർ,സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് സ്വീകരിക്കാൻ എത്തിയത്.
![]()
