ഷാര്‍ജ: ‘പുസ്തകങ്ങളിലേക്ക് ആഴ്ന്നിറങ്ങുക’ എന്ന പ്രമേയത്തിൽ ഷാർജയിൽ കുട്ടികളുടെ വായനാമേളയ്ക്ക് തുടക്കമായി. ‘ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് സംഘാടകർ. ഷാര്‍ജ എക്സ്പോ സെന്ററില്‍ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മേള മെയ് നാല് വരെ നീളും.
പതിനാറാമത് വായനാമേള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 22 രാജ്യങ്ങളിൽ നിന്നുള്ള 122 അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. 12 ദിവസങ്ങളിലായി 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ 1,024ലധികം പരിപാടികളുടെ സാംസ്കാരിക അജണ്ടയ്ക്ക് നേതൃത്വം നൽകും. ശില്പശാലകൾ, നാടക പ്രകടനങ്ങൾ, സംവേദനാത്മക സെഷനുകൾ, കലാ-സാംസ്കാരിക-വിദ്യാഭ്യാസ വിഭാഗങ്ങളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
![]()
