ന്യൂഡൽഹി : കേരളം നക്സൽ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. ഈ ജില്ലകളിൽ നക്സൽ പ്രവർത്തനം സജീവമല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇനി മുതൽ നക്സൽ പ്രതിരോധത്തിന് കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കില്ല.
വയനാട് , പാലക്കാട് , മലപ്പുറം ജില്ലകളിലായി ഒൻപത് മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ കൊലപ്പെടുത്തിയിരുന്നു.735 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട് . 5 കേസുകൾ എൻഐഎയാണ് അന്വേഷിക്കുന്നത്. 14 മാവോയിസ്റ്റുകൾ അറസ്റ്റിലായി.
![]()
