ബുറൈദ : എ ഐ സി സി ആഹ്വാനപ്രകാരം പഹൽഗാം ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്ക്
ഒഐ സി സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി ആദരാഞ്ജലികികൾ അർപ്പിച്ചു. മെഴുകു തിരി കൊളുത്തി വർഗ്ഗീയ വിഘടനവിരുദ്ധ പ്രതിജ്ഞ ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ചൊല്ലി കൊടുത്തു. സക്കീർ പത്തറ, പ്രമോദ് കുര്യൻ, മുജീബ് ഒതായി, അസീസ് കണ്ണൂർ, സുധീർ കായംകുളം എന്നിവർ സംസാരിച്ചു പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. ഭൂരിപക്ഷ വിഘടന വർഗ്ഗീയതയും നൂനപക്ഷ വിഘടന വർഗ്ഗീയതയേയും പ്രതിരോധിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർക്ക് രാജ്യത്തെ പൗരൻമാരെ ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ടെന്നും . ഭീകരതയ്ക്ക് മതമില്ലെന്നും രാജ്യത്തിൻ്റെ അകത്തും പുറത്തുമുള്ള ഭീകരതയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും സംസാരിച്ചവർ അഭിപ്രയപ്പെട്ടു. സനോജ് പത്തരിയാൽ ഷിയാസ് കണിയാപുരം , സക്കീർ കുറ്റിപ്പുറം, സല്ലൂബ് വേങ്ങര, ബഷീർ വെങ്ങാലിയിൽ റഹീം കണ്ണൂർ, എന്നിവർ നേതൃത്വം കൊടുത്തു. അനസ് ഹമീദ് നന്ദിയും പറഞ്ഞു.
![]()
