റിയാദ് :ജനാധിപത്യത്തിന്റെ മധുരം നുണഞ്ഞ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ നേതൃത്വത്തെ തെരെഞ്ഞെടുക്കാൻ ഇലക്ഷൻ പ്രക്രീയയിൽ പങ്കാളികളായി.
.എട്ടാം തരം ആൽഫയിൽ നിന്നുള്ള കിഷോർ സന്തോഷ് ഹെഡ്ബോയായും അതേ ക്ലാസിലെ മർവി ഉദയ് നസാരെ ഹെഡ്ഗേളായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഏഴ് ബീറ്റയിൽ നിന്നുള്ള അയാൻ അസീസും,ഷൈസ നഫീസയും യഥാക്രമം വൈസ് ഹെഡ്ബോയായും വൈസ് ഹെഡ് ഗേളായും തിരഞ്ഞെടുക്കപ്പെട്ടു.
യഥാർത്ഥ ജനാധിപത്യ രീതികൾ നടന്ന വോട്ടിംഗ് പ്രക്രിയയിൽ സ്കൂൾ മാനേജർ അബീർ,പ്രിൻസിപ്പൽ സംഗീത അനൂപ്,ഹെഡ് മിസ്ട്രെസ്സ് വിദ്യ വിനോദ്, സി.ഒ.ഇ ഷാജിന ഷനോജ് ,അധ്യാപകർ ,മറ്റ് ജീവനക്കാർ ,നാല് മുതൽ എട്ടാം തരം വരെയുള്ള വിദ്യാർത്ഥികളും പങ്കെടുത്തു.
സുതാര്യമായ രീതിയിൽ അധ്യാപകരുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചും ഭരണത്തിൽ പൗരന്മാർക്കുള്ള സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രായോഗിക ധാരണ നൽകാൻ ഈ തിരെഞ്ഞെടുപ്പ് പ്രക്രിയ വിദ്യാർത്ഥികൾക്ക് സഹായകമായി.
സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപ്,പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങളെ വിദ്യാർത്ഥി സമൂഹത്തിന് പരിചയപ്പെടുത്തി.
പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സിബിഎസ്ഇ പാഠ്യപദ്ധതിയുമായി യോജിപ്പിച്ച അനുഭവപരിചയ പഠന രീതിയാണ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിന്റെ മുഖമുദ്ര.
വിദ്യാർത്ഥികളെ ജനാധിപത്യ പ്രക്രിയകളിൽ ഉൾപ്പെടുത്തുന്നതിലൂടെ, ഉത്തരവാദിത്തമുള്ള, മുൻകൈയെടുക്കുന്ന പൗരന്മാരെ വളർത്തിയെടുക്കുക എന്നതാണ് സ്കൂൾ ലക്ഷ്യമിടുന്നത്.
![]()
