ദമ്മാം: പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച അംബേദ്കർ ജയന്തി ക്വിസ് മൽസര വിജയികളെ പ്രഖ്യാപിച്ചു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേർ പങ്കെടുത്ത ആവേശകരമായ മൽസരത്തിൽ നൂറ്റിപ്പതിനാറ് പോയിന്റ് നേടി ഷാനിബ നവാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നൂറ്റിപ്പത്ത് പോയിന്റ് നേടി ആസിഫ ഷുക്കൂർ, നൂറ്റിയെട്ട് പോയിന്റ് നേടി ഡോ.ഫ്രീസിയ ഹബീബ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണഘടനാ ശിൽപിയായ അംബേദ്കറിന്റെ ഓർമ്മകൾ അനിവാര്യമായ സാഹചര്യത്തിലാണ് അംബേദ്കർ ജയന്തി ക്വിസ് മൽസരം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഷക്കീർ ബിലാവിനകത്ത്, സിറാജ് തലശ്ശേരി, ഷബീർ ചാത്തമംഗലം എന്നിവർ നേതൃത്വം നൽകി.
![]()
