ജിദ്ദ : നവോദയ കലാസാംസ്കാരിക വേദി ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര നിർവഹിച്ചു. മേയ് രണ്ട് മുതൽ 23 വരെ തുടർച്ചയായി നാലു വെള്ളിയാഴ്ചകളിലായി ജിദ്ദയിലെ എട്ട് പ്രമുഖ സീനിയർ ടീമുകളും എട്ടു വെറ്ററൻസ് ടീമുകളും മാറ്റുരക്കുന്ന ടൂർണമെന്റ് ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. ചടങ്ങിൽ നവോദയ ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി അധ്യക്ഷതവഹിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, നവോദയ മുഖ്യ രക്ഷധികാരി ഡോ. ഷിബു തിരുവനന്തപുരം, നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, പ്രസിഡന്റ് കിസ്മത് മമ്പാട്, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ഏരിയ രക്ഷധികാരി മുജീബ് പൂന്താനം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇസ്ഹാഖ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും ട്രഷറർ ബിനു മുണ്ടക്കയം നന്ദിയും പറഞ്ഞു.
![]()
