റിയാദ്: എ വേക്ക് അപ്പ് കോൾ ഫോർ ടീൻസ് & പാരന്റ്സ്’ ഒ.ഐ.സി.സി വനിതാവേദി സെമിനാർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.റിയാദിലെ മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉത്ഘാടനം ചെയ്തു.ഒ.ഐ.സി.സി റിയാദ് വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. വനിതാവേദി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജാൻസി പ്രഡിൻ ആമുഖ പ്രസംഗം നടത്തി. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സുരേഷ് ശങ്കർ തുടങ്ങിയവർ ആശംസകൾ നേർന്നു. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ദീൻ സ്വാഗതവും, ട്രഷറർ സൈഫുന്നീസ സിദ്ദീഖ് നന്ദിയും പറഞ്ഞു.
തുടർന്ന് ലഹരിവസ്തുക്കളുടെ ദുരുപയോഗം, സൈബർ ഭീഷണികൾ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയ വിത്യസ്ഥ വിഷയങ്ങൾ ആസ്പദമാക്കി ലൈഫ് കോച്ചും തെറാപ്പിസ്റ്റും പരിശീലകയുമായ സുഷമ ഷാൻ വിവിധ സെഷനുകളായി ക്ലാസുകൾ നടത്തി. തുടർന്ന് ശ്രോതാക്കളുടെ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടികളും അവർ നൽകുകയുണ്ടായി. പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവിനാലും ഏറെ ശ്രദ്ദേയമായി
പരിപാടിയുടെ ഭാഗമായി റിയാദ് കലാഭവൻ ഒരുക്കിയ ‘ ഇരകൾ ‘എന്ന ലഘുനാടകം അവതരണ മികവ് കൊണ്ട് സദസ്സിനെ ചിന്തിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായ ഒട്ടനവധി മുഹുർത്തങ്ങൾക്ക് സാക്ഷ്യമായി. ലഹരി തകര്‍ക്കുന്ന ജീവിതവും, നവമാധ്യമങ്ങളുടെ കടന്നുകയറ്റവും അനാവരണം ചെയ്ത്, അമ്മയുടെ രോദനവും മകളുടെ ശാഠ്യവും ഒടുവില്‍ ഒരു കയറിൽ അവസാനിപ്പിക്കാൻ വിധിക്കപ്പെട്ടെ കൗമാര വരെ രംഗത്ത് തകർത്താടി. നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ഷാരോണ്‍ ഷരീഫാണ്.
ചടങ്ങിൽ പരിപാടിയുടെ മുഖ്യ പ്രായോജകരായ റോയൽ ഫ്യൂച്ചർ പ്രതിനിധി ജംഷീദ്, പ്രമുഖ മോട്ടിവേറ്റർ സ്പീക്കർ സുഷമ ഷാൻ, റിയാദ് കലാഭവൻ നാടക പ്രവർത്തകർ തുടങ്ങിയവർക്കുള്ള ഫലകവും സമ്മാനങ്ങളും റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ പുഷ്പരാജ്, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, മൃദുല വിനീഷ്,ബി.എൻ.ബി പ്രതിനിധി ഫൈസൽ തമ്പോലക്കാടൻ തുടങ്ങിയവർ സമ്മാനിച്ചു.
ചടങ്ങിൽ ലഹരിക്കെതിരെ അൻസാർ അബ്ദുൽ സലാം ആലപിച്ച കവിതയും ഏറെ ശ്രദ്ദേയമായി.സിംന നൗഷാദ്, മോളിഷ സജേ, ദയ ആൻ പ്രഡിൻ, സൈന നാസർ, സാലിഹ് മുഹിയിദ്ദീൻ, ഷിബിൽ സിദ്ദീഖ് തുടങ്ങിയവർ റജിഷ്ട്രേഷന്‍ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ജാൻസി പ്രഡിൻ പരിപാടിയുടെ അവതാരികയായി.
![]()
