റിയാദ് : യൂത്ത് കോൺഗ്രസ് സമരപോരാളിയും കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ഫർസിൻ മജീദിന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു, ജനറൽ സെക്രട്ടറി ഹരീന്ദ്രൻ, എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ ഖാദർ മോചേരി എന്നിവർ ചേർന്നാണ് സ്വീൿരിച്ചത്.പരിശുദ്ധ ഉംറ നിർവഹിച്ച ശേഷം ഒഐസിസി കണ്ണൂർ ജില്ല ഒരുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആണ് അദ്ദേഹം റിയാദിൽ എത്തിയത്.വിമാനത്തിൽ മുഖൈമന്ത്രിക്ക് കരിങ്കൊടി കാട്ടി ശ്രദ്ധ നേടിയ ഫർസീന് ഓ ഐ സി സി വിവിധ ഘടകങ്ങൾ സ്വീകരണം നൽകും.*
![]()
