കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് (കല) പ്രഥമ എം.ടി സാഹിത്യ പുരസ്കാരം ജോസഫ് അതിരുങ്കലിന്. കുവൈത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരമാണിത്. ‘ഗ്രിഗര്‍ സാംസയുടെ കാമുകി’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. കുവൈത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഭാരവാഹികള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
അശോകന് ചെരുവില്‍, അഷ്ടമൂര്‍ത്തി, വി.ഡി. പ്രേമപ്രസാദ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 24, 25 തീയതികളില്‍ കുവൈത്തില്‍ നടക്കുന്ന കലാ കുവൈത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും.
![]()
