മനാമ: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം (പി.പി.എഫ്) ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. പി.പി.എഫ് രക്ഷാധികാരി ഷാനവാസ്, പ്രസിഡന്റ് ഇ.എ സലിം, സെക്രട്ടറി ഹരിപ്രകാശ്, ട്രഷറർ റഫീക്ക് അബ്ദുല്ല, വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.മേയ് രണ്ടിന് പി.പി.എഫ് സംഘടിപ്പിക്കുന്ന പ്രഫഷനൽ മീറ്റിന്റെ ഭാഗമായാണ് അംബാസഡറെ സന്ദർശിച്ചത്.എംബസി ഫസ്റ്റ് സെക്രട്ടറി രവി കുമാർ ജെയിൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രമുഖ മാധ്യമ പ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസാണ് അതിഥിയായി പങ്കെടുക്കുന്നത്.
![]()
