അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ
പ്രവാസികൾ നാട്ടിൽ ഇല്ലാത്ത അവസരങ്ങളിൽ വസ്തു കൈമാറ്റം ചെയ്യലും കൈകാര്യം ചെയ്യലും, കോടതി വ്യവഹാരങ്ങൾ, തങ്ങൾക്ക് വേണ്ടി രേഖകൾ കൈപറ്റലും തയ്യാറാക്കലും, ബാങ്ക് ഇടപാടുകൾ, ടാക്സ്, ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ ചെയ്യൽ, നിയമപരമായ മറ്റു കാര്യങ്ങൾ ചെയ്യുന്നതിനും വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരികെ പോയാൽ വിദേശത്ത് നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുതലായവക്ക് വിദേശത്തുള്ളവർക്കും പവർ ഓഫ് അറ്റോർണി അഥവാ മുക്ത്യാർ നൽകാറുണ്ടല്ലോ.
ഇക്കാര്യവുമായി ബന്ധപ്പെട്ട് നാം പ്രത്യേകം ശ്രദ്ധിക്കേണ്ട വിവരങ്ങൾ പങ്ക് വെക്കുന്നു.
വിവിധ തരത്തിലുള്ള പവർ ഓഫ് അറ്റോർണികൾ:
1️⃣ജനറൽ മുക്ത്യാർ – ഇതു പ്രകാരം വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നതിനായി ഒരു വ്യക്തിയെ ഏൽപ്പിക്കുന്നതിനെ കുറിക്കുന്നു.
2️⃣പ്രത്യേക മുക്ത്യാർ – ഇതുപ്രകാരം ഒരു പ്രത്യേക കാര്യം നിർവ്വഹിക്കുന്നതിനായി ഒരാളെ ചുമതലപ്പെടുത്തുകയും പ്രസ്തുത കാര്യ സാധ്യത്തിന് ശേഷം പ്രസ്തുത മുക്ത്യാർ ലഭിച്ച അധികാരം ഇല്ലാതാവുകയും ചെയ്യുന്നു.
3️⃣നിശ്ചിത / അനിശ്ചിത കാലത്തേക്ക് നൽകുന്നവ
4️⃣ഒന്നിലധികം പേർക്ക് നൽകുന്ന മുക്ത്യാർ.
⚠️ ഭൂമി, കെട്ടിടങ്ങൾ എന്നിവ വിൽക്കാനായി മുക്ത്യാർ നൽകുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.
മേൽ വിഷയങ്ങൾക്കായി മുക്ത്യാർ നൽകുമ്പോൾ ഭാര്യ, ഭർത്താവ്, മക്കൾ, മതാപിതാക്കൾ, സഹോദരി സഹോദരന്മാർ, മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, ദത്തെടുത്ത മകൻ അല്ലെങ്കിൽ മകൾ എന്നിവരുടെ പേരിൽ നൽകുക. മറ്റുള്ളവരുടെ പേരിൽ നൽകുന്ന പക്ഷം മുക്ത്യാർ രജിസ്റ്റർ ചെയ്യേണ്ടതും വസ്തു വിലയുടെ നിശ്ചിത ശതമാനം (സാധാരണ നിലയിൽ 6% ) സ്റ്റാമ്പ് ആക്ട് പ്രകാരം ഡ്യൂട്ടി അടക്കേണ്ടിയും വരും.
📝 പ്രവാസികൾക്കായി എങ്ങിനെ തയ്യാറാക്കാം❔
പ്രവാസികൾക്ക് ഏറ്റവും നല്ലത് നിശ്ചിത രൂപയുടെ മുദ്ര കടലാസിൽ നാട്ടിൽ നിന്ന് തയ്യാറാക്കി എംബസ്സികളിൽ നിന്ന് അറ്റസ്റ്റ് ചെയ്ത് നാട്ടിലേക്ക് അയക്കുന്നതായിരിക്കും.
വളരെ വിശ്വസീനയരാവർക്ക് മാത്രം പവർ ഓഫ് അറ്റോർണി നൽകാനും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏറെ ശ്രദ്ധിക്കുകയും ചെയ്യുക.
![]()
