അസീർ: കോഴിക്കോട് സ്വദേശി സൗദിയിലെ അസീറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60 വയസ്സ്) ഖമീസ് മുഷൈത്ത് ജർമ്മൻ ഹോസ്പിറ്റലിൽ മരിച്ചത്.
പക്ഷാഘാതം പിടിപെട്ട് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.അബഹ ബല്ലസ്മറിൽ 20 വർഷമായി പ്രവാസിയായിരുന്ന മുഹമ്മദ് ഒരു മാസം മുമ്പ് നാട്ടിൽ ലീവിന്ന് പോയി വന്നതാണ്.
ഭാര്യ: ലൈല . മക്കൾ : അതീജത്ത് ആമിന ബീവി- ആരിഫ -ഹംസിയ – മരുമക്കൾ നിഷാദ്. മിർസബ് -മാലിക്ക്.നടപടികൾ പൂർത്തീകരിച്ച് ഖമിസ് മുഷയത്തിൽ കബറടക്കുമെന്ന് കെഎംസിസി നേതാക്കളായ ബഷീർ മൂന്നിയൂർ മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.
![]()
