തബൂക്ക്: തബൂക്കിന് സമീപം ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്. തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച് വ്യാഴാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത് .ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് പൂർത്തിയാക്കാൻ പ്രസിഡൻറ് സാദിഖ് അല്ലൂരിന്റെ നേതൃത്വത്തിലുള്ള ദുബ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
![]()
